തിരുവനന്തപുരം: 'മൂന്നു വട്ടം തുടര്‍ച്ചയായി സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക്' എന്ന് അഭിപ്രായം രേഖപ്പെടുത്തിയ സച്ചിദാനന...
തിരുവനന്തപുരം: 'മൂന്നു വട്ടം തുടര്‍ച്ചയായി സിപിഎം അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക്' എന്ന് അഭിപ്രായം രേഖപ്പെടുത്തിയ സച്ചിദാനന്ദന്‍ മലക്കം മറിഞ്ഞ് അഭിപ്രായം തിരുത്തി. എല്‍ഡിഎഫും സിപിഎമ്മും തുടര്‍ച്ചയായി അധികാരത്തില്‍ വന്നാല്‍ അപകടമാണെന്നു താന്‍ തമാശയായി പറഞ്ഞതാണെന്നു കവി സച്ചിദാനന്ദന്‍. തന്റെ തമാശ ചിലര്‍ പ്രസ്താവനയാക്കി പ്രചരിപ്പിച്ചതാണെന്നാണു സച്ചിദാനന്റെ പുതിയ നിലപാട്.
തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക് നയിക്കും. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ഇത് വിവിധ ചര്‍ച്ചകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പ്രമുഖര്‍ പ്രസ്താവനയെ അനുകൂലിക്കുകയും ഇതുതന്നെയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും പറയുന്നതെന്നും പറഞ്ഞിരുന്നു.
Keywords: Sachidanandan, About cpm, Ldf, Kerala, Pinarayi Vijayan
COMMENTS