തിരുവനന്തപുരം: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ സംരക്ഷിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷംസീറിനെക്കൊണ്ട് മ...
തിരുവനന്തപുരം: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ സംരക്ഷിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷംസീറിനെക്കൊണ്ട് മാപ്പ് പറയിക്കാനോ തിരുത്താനോ ഉദ്ദേശമില്ലെന്നും
ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സി.പി.എം എടുത്തിട്ടില്ലെന്നും ഗോവിന്ദന്‍.
ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ കൃത്യമായ വര്‍ഗീയ അജണ്ടയാണ്. ഷംസീറിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഗണപതി മിത്താണ്, അല്ലാതെ ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
Keywords: Shamzeer, Mv Govindan
COMMENTS