Highcourt about supplyco employee suspension issue
കൊച്ചി; വിലവിവരപ്പട്ടികയില്‍ സ്റ്റോക്കില്ലെന്നു രേഖപ്പെടുത്തിയ സപ്ലൈകോ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രവൃത്തി ജീവനക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോയെന്നാണ് ധരിപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സപ്ലൈകോയുടെ കോഴിക്കോട് പാളയം ഔട്ട്‌ലെറ്റിലെ മാനേജര്‍ കെ.നിധിനെയാണ് വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ സാധനങ്ങള്‍ സ്റ്റോക്കുണ്ടായിട്ടും ഇല്ലെന്ന് എഴുതിവയ്ക്കുകയായിരുന്നെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ എല്ലാം ഇല്ലായിരുന്നെന്നും ബോര്‍ഡില്‍ രേഖപ്പെടുത്തേണ്ടതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നില്ലെന്നുമാണ് ഈ വിഷയത്തില്‍ സസ്‌പെന്‍ഷനിലായ നിധിന്‍ പറയുന്നത്.
Keywords: Highcourt, Supplyco, Suspension
COMMENTS