High court order about memory card issue
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിനാല്‍ അത് ചോര്‍ത്തിയ പ്രതികളെ കണ്ടെത്തണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
വിഷയം അന്വേഷിക്കുന്നതില്‍ ദിലീപിന് മാത്രമാണ് പരാതിയുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ കോടതിയെ സഹായിക്കുന്നതിന് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു.
അതേസമയം മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന നടിയുടെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി.
Keywords: High court, Actress attacked case, Dileep, Memory card
COMMENTS