G.Sakthidharan's new claim about kaitholapaya
തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തിയെന്ന വാദത്തില്‍ ഉറച്ച് വീണ്ടും ജി.ശക്തിധരന്‍. പുതിയ പോസ്റ്റില്‍ പായയില്‍ കടത്തിയ പണത്തില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തായുടെ പണവും ഉണ്ടായിരുന്നെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
പണം വാങ്ങിയത് ദേശാഭിമാനി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പി.രാജീവിനെതിരെ വീണ്ടും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.
ഒരു വമ്പന്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് പി.രാജീവ് പറഞ്ഞിരുന്നെങ്കിലും കര്‍ത്ത വന്നപ്പോള്‍ ലഭിച്ചത് അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെന്നും പണം സമാഹരിക്കുക, വോട്ടുപിടിക്കുക, ബലാത്സംഗക്കഥ പൊട്ടിക്കുക ഈ വിഷയത്തില്‍ പി.രാജീവിന് പ്രത്യേക കഴിവുണ്ടെന്നും ശക്തിധരന്‍ പോസ്റ്റില്‍ വിവരിക്കുന്നു.
Keywords: G.Sakthidharan, Post, kaitholapaya currency
COMMENTS