Four military transport planes were damaged by a Ukrainian drone strike at the airport in the northwestern Russian city of Pskov.
മോസ്‌കോ : വടക്കുപടിഞ്ഞാറന്‍ റഷ്യന്‍ നഗരമായ പ്സ്‌കോവിലെ വിമാനത്താവളത്തില്‍ ഉക്രെയിന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു സൈനിക ഗതാഗത വിമാനങ്ങള്‍ തകര്‍ന്നു.
റഷ്യ-ഉക്രെയിന്‍ യുദ്ധത്തിനു പുതിയ മാനം നല്കുന്നതാണ് ആക്രമണം. ആക്രമണത്തില്‍ രണ്ട് ഇല്യൂഷിന്‍ 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ക്ക് തീപിടിച്ചതായും മറ്റു രണ്ടു വിമാനങ്ങള്‍ക്കു കേടുപാടുണ്ടായതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടന ശബ്ദം വളരെ ദൂരത്തില്‍ വരെ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തീപിടിത്തത്തിന്റെ വീഡിയോയും പുറത്തുവന്നു.
ഉക്രെയിനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് എസ്‌തോണിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പസ്്‌കോവ് മേഖല.
പസ്‌കോവ് വിമാനത്താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമം റീജിയണല്‍ ഗവര്‍ണര്‍ മിഖായേല്‍ വെഡെര്‍നിക്കോവ് സ്ഥിരീകിരിച്ചു. ആക്രമണത്തില്‍ മരണമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഉക്രെയിന്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. എങ്കിലും റഷ്യയ്ക്കുള്ളില്‍ കടന്നുകയറി ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഉക്രെയിന്‍ നീക്കം ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേസമയം, കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ കരിങ്കടലില്‍ നടത്തിയ ഓപ്പറേഷനില്‍ മൊത്തം 50 സൈനികരെ വഹിച്ചുള്ള നാല് റാപ്പിഡ് ഉക്രേനിയന്‍ ബോട്ടുകള്‍ നശിപ്പിച്ചതായി റഷ്യന്‍ സൈന്യം അറിയിച്ചു. ഉക്രെയ്ന്‍
ബ്രയാന്‍സ്‌കിന്റെ തെക്കന്‍ മേഖലക്കു മുകളില്‍ മൂന്ന് ഉക്രേനിയന്‍ ഡ്രോണുകളും ഒറിയോളിന്റെ മധ്യമേഖലക്കു മുകളില്‍ ഒരു േഡ്രാണും തകര്‍ത്തതായി റഷ്യന്‍ സൈന്യം അറിയിച്ചു.
മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തിന് മുകളിലുള്ള വ്യോമപാത അടച്ചതായി റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനാല്‍ റഷ്യന്‍ പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങള്‍ 'അനിവാര്യവും സ്വാഭാവികവും തികച്ചും ന്യായമായതുമായ പ്രക്രിയയാണ്' എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.
Summary: Four military transport planes were damaged by a Ukrainian drone strike at the airport in the northwestern Russian city of Pskov. The attack adds a new dimension to the Russia-Ukraine war. Russian news agencies reported that two Ilyushin 76 transport planes caught fire and two others were damaged in the attack.
COMMENTS