An Indigo flight which had gone to the runway at Nedumbassery airport was called back following a fake bomb threat.
കൊച്ചി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേയിലേക്കു പോയ ഇന്‍ഡിഗോ വിമാനം തിരികെ വിളിച്ചു.
ഇന്നു രാവിലെ 10.40ന് കൊച്ചി-ബംഗളൂരു വിമാനം പുറപ്പെടാനായി റണ്‍വേയിലേക്കു നീങ്ങിയപ്പോഴായിരുന്നു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നു സന്ദേശം വിമാനത്താവള അധികൃതര്‍ക്കു കിട്ടിയത്.
ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെയും ലഗേജും ഇറക്കി പരിശോധിച്ചു. പരിശോധനയില്‍ സന്ദേശം വ്യാജമായിരുന്നുവെന്നു വ്യക്തമാക്കി.
തുടര്‍ന്ന് ഉച്ചയോടെ വിമാനം ബംഗളൂരുവിലേക്കു പറന്നു. വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം കുറച്ചുനേരം സര്‍വീസുകളെ ബാധിക്കുകയും ചെയ്തു.
Summary: An Indigo flight which had gone to the runway at Nedumbassery airport was called back following a fake bomb threat. At 10.40 this morning, when the Kochi-Bengaluru flight moved to the runway for departure, the airport authorities got the message that a bomb had been placed on the plane.
COMMENTS