Election fraud case: former US president Trump arrested
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. 2020 ലെ ജോര്‍ജിയ തെരഞ്ഞെടുപ്പ് ഫലം 18 പേര്‍ക്കൊപ്പം അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കേസില്‍ ട്രംപ് ഒഴികെ ബാക്കിയെല്ലാവരും നേരത്തെ തന്നെ കീഴടങ്ങിയിരുന്നു. കേസില്‍ കീഴടങ്ങാനെത്തിയ ട്രംപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ രണ്ടു ലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ വിട്ടയയ്ക്കുകയും ചെയ്തു.
അതേസമയം അമേരിക്കയ്ക്ക് ഏറെ ദു:ഖകരമായ ദിനമെന്നാണ് പിന്നീട് ഇതേക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. ന്യായത്തെ അവഹേളിക്കലാണെന്നും താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
Keywords: Trump, Arrest, Election fraud case
COMMENTS