E.D raid in former minister A.C Moideen's house
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘമാണ് എ.സി മൊയ്തീന്റെയും ബിനാമികളുടെയും വീടുകളില്‍ റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴു മണി മുതല്‍ തുടങ്ങിയ റെയ്ഡ് തുടരുകയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ ചന്ദ്രന്റെയും എ.സി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണമെന്ന് കേസിലെ ഒന്നാംപ്രതി സുനില്‍ കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഭരണസമിതി ആവശ്യപ്പെടുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് ബാങ്ക് സെക്രട്ടറിയായ സുനില്‍ കുമാര്‍ ചെയ്തതെന്നാണ് അച്ഛന്‍ ആരോപണം ഉന്നയിച്ചിരുന്നത്.
Keywords: A.C Moideen, E.D raid, Bank scam case
COMMENTS