മുംബയ് : അനധികൃത സ്വത്ത് സമ്പാദന കേസിൽ പെട്ട ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ഇടപാടുകളുടെ പേരിൽ നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയ...
മുംബയ് : അനധികൃത സ്വത്ത് സമ്പാദന കേസിൽ പെട്ട ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള ഇടപാടുകളുടെ പേരിൽ നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം. ചെയ്തു.
നവ്യ നായർക്ക് സച്ചിൻ സാവന്ത് വിലകൂടിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും വാങ്ങി നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ഇക്കാര്യം നവ്യ സമ്മതിച്ചതായും ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
അനധികൃത സ്വത്ത്
സമ്പാദന കേസിൽ ഈ വർഷം ജൂണിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനും കള്ളപ്പണം വെളുപ്പിന്പതിനും സാവന്തിനെ ഇ.ഡി. പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇയാളുടെ കുടുംബാംഗങ്ങൾക്ക് എതിരെ സിബിഐ അന്വേഷണവും നടക്കുകയാണ്.
നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സുഹൃത്ത് എന്ന നിലയിലാണ് സാവന്തിനെ പരിചയമെന്നും ആ നിലയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യാ നായർ പറഞ്ഞുവെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
COMMENTS