Drugs worth Rs 40 crore seized at Karipur airport. Rajeev Kumar, a native of Uttar Pradesh, was caught at the airport with cocaine and heroin
സ്വന്തം ലേഖകന്‍
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നു പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി രാജീവ് കുമാര്‍ എന്നായാളാണ് ഇത്രയും വിലവരുന്ന കൊക്കയിനും ഹെറോയിനുമായി വിമാനത്താവളത്തില്‍ പിടിയാലായത്.
3490 ഗ്രാം കൊക്കയിനും 1296 ഗ്രാം ഹെറോയിനും ഇയാളില്‍ നിന്നു കിട്ടിയതായി ഡി.ആര്‍.ഐ അറിയിച്ചു. നയ്റോബിയില്‍ നിന്നു ദുബായിലെത്തുകയും അവിടെനിന്ന് ഇന്നലെ വൈകിട്ടോടെ ഇയാള്‍ കരിപ്പൂരിലെത്തുകയുമായിരുന്നു.
മലപ്പുറം, കോഴിക്കോട് ഭാഗത്ത് വില്‍പ്പന നടത്താനായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്.ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ എത്തിയവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ യാത്ര രേഖകളും ഡി.ആര്‍.ഐയും പൊലീസും പരിശോധിക്കുകയാണ്.
ബാഗിലും പഴ്‌സിലും ഷൂസിലുമായാണ് ഇയാള്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
Summary: Drugs worth Rs 40 crore seized at Karipur airport. Rajeev Kumar, a native of Uttar Pradesh, was caught at the airport with cocaine and heroin.
COMMENTS