ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന മലയാളത്തിന്റെ 'ജയിലര്‍' നാളെ തീയറ്ററുകളിലേക്ക്. സക്കീര്‍ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്ത ജയിലര്‍ എ...
ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന മലയാളത്തിന്റെ 'ജയിലര്‍' നാളെ തീയറ്ററുകളിലേക്ക്. സക്കീര്‍ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രം ഓഗസ്റ്റ് 10 നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രജനികാന്ത് നായകനായ ബിഗ് ബജറ്റ് ചിത്രം 'ജയിലറിന്റെ' പേരും റിലീസും ധ്യാനിന്റെ ചിത്രത്തെ ബാധിക്കുകയായിരുന്നു. ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്റെ ക്ലാഷ് ഒഴിവാക്കാനായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി അണിയറക്കാര്‍ അറിയിച്ചത്. കേരളത്തില്‍ 85 സ്ക്രീനുകളിലാണ് 'ജയിലര്‍' നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുക.
പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാന്‍ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലര്‍ ആണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.
ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കന്, ടിജു മാത്യു, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാര്, സൂര്യദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
Keywords: Jailer, Dhyan Srinivasan, New Movie
COMMENTS