CPM MLA A.C Moideen's bank account frozen by ED
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന്‍ കുരുക്കില്‍. എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു.
മൊയ്തീന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ഇതോടൊപ്പം മൊയ്തീനെ ഉടന്‍ തന്നെ വിശദമായ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊയ്തീന്റെ വസതിയില്‍ തുടര്‍ച്ചയായ 22 മണിക്കൂര്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഇ.ഡി അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
Keywords: ED, A.C Moideen, Bank fraud case, Account, Freeze
COMMENTS