തിരുവനന്തപുരം: വസ്തുവും വീടും വാങ്ങുന്നതിന് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി സംസ്ഥാന പൊലീസ് മേധാവി. ഇ...
തിരുവനന്തപുരം: വസ്തുവും വീടും വാങ്ങുന്നതിന് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി സംസ്ഥാന പൊലീസ് മേധാവി. ഇതുസംബന്ധിച്ച് ഡി ജി പി ഡോ. ഷേക്ക് ദര്‍വേഷ് സാഹേബ് ഉത്തരവിറക്കി.
അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച് നല്‍കാന്‍ പൊലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.ബന്ധപ്പെട്ട രേഖകള്‍ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുകയാണെങ്കില്‍ അതിന്റെ ന്യായവില എത്രയെന്നതും ഭൂമി വാങ്ങുന്നതിനുള്ള വരുമാന സ്രോതസ്സ് എന്താണെന്നും രേഖകള്‍സഹിതം വ്യക്തമാക്കണം.
കേരളാ ഗവണ്‍മെന്റ് സെര്‍വന്റ്സ് കോണ്‍ഡക്ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച് സര്‍ക്കാരുദ്യോഗസ്ഥര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിനുമുന്‍പ് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്.
Keywords: Police, Permission, Buy proeperty and House
COMMENTS