The Congress party has announced a 39-member working committee including Shashi Tharoor, KC Venugopal, Priyanka Gandhi and Sachin Pilot
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ശശി തരൂര്‍, കെസി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ട് 39 അംഗ പ്രവര്‍ത്തക സമിതിയെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു. എകെ ആന്റണിയെ സമിതിയില്‍ നിലനിറുത്തുകയും ചെയ്തു.
പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിക്കുമെന്നു കരുതിയിരുന്ന രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി. അടുത്തിടെ സിപി ഐയില്‍ നിന്നു വന്ന കനയ്യ കുമാറും സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രത്യേക ക്ഷണിതാവാണ്.
ജാതി സമവാക്യങ്ങളാണ് രമേശിനു വിനയായത്. ശശി തരൂരും കെ സി വേണുഗോപാലും നായര്‍ സമുദായാംഗങ്ങളായതിനാല്‍ അതേ സമുദായത്തില്‍ നിന്നുള്ള രമേശിനെ കൂടി ഉള്‍പ്പെടുത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്.
തരൂരിനെ ഉള്‍പ്പെടുത്താതിരുന്നാല്‍ കടുത്ത വിമര്‍ശനം വരുമെന്ന ഭയവും നേതൃത്വത്തിനുണ്ടായിരുന്നു.
തന്നെ തഴഞ്ഞതില്‍ രമേശിനു കടുത്ത അതൃപ്തിയുണ്ട്. അത് അധികം പരസ്യമാക്കുന്നില്ലെങ്കിലും നേതൃത്വത്തെ അറിയിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ അതൃപ്തി ഫേസ് ബുക്ക് പോസ്റ്റിലൂടെ രമേശ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്.
മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്ക് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹത്തിനുണ്ടായിരുന്നത് കാന്തിക പ്രഭാവമായിരുന്നുവെന്നും രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
'എന്റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെപ്പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ് ജി. അദ്ദേഹത്തിന്റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ അസുലഭഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ് ജി ആയിരുന്നു.Remembering former PM Rajiv Gandhi on his birth Anniversary today. Rajivji was my mentor and greatest supporter in politics and life. I miss him dearly every day. I have only fond memories of the great man. I am indebted to him and the Gandhi family. A great statesman is missed. pic.twitter.com/uk2h0Nju2q
— Ramesh Chennithala (@chennithala) August 20, 2023
കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിനുണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു. രാജീവ് ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്റെ വഴിവിളക്ക്...' എന്നാണ് ചെന്നിത്തല കുറിച്ചിരിക്കുന്നത്്.
യൂത്ത്കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന താന്‍ ഇപ്പോഴും തഴയപ്പെട്ടു കിടക്കുകയാണെന്നു പറാതെ പറയുകയാണ് രമേശ്.
ചെന്നിത്തലയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴും സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
അപമാനിക്കുന്നതിന് തുല്യമായ നടപടിയാണ് നേതൃത്വം കൈക്കൊണ്ടതെന്ന വികാരമാണ് ചെന്നിത്തലക്കൊപ്പമുള്ളവര്‍ക്കും.
Summary: The Congress party has announced a 39-member working committee including Shashi Tharoor, KC Venugopal, Priyanka Gandhi and Sachin Pilot. AK Antony was retained in the committee. Ramesh Chennithala, who was expected to get a place in the working committee, was made a permanent invitee. Kanhaiya Kumar, who recently came from CPI, is also a permanent invitee. Kodikkunnil Suresh MP is the special invitee.
COMMENTS