Congress about Puthuppally election date
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടത്തുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കി.
പ്രശസ്തമായ മണര്‍കാട് പള്ളി പെരുന്നാള്‍ നടക്കുന്ന സമയമായതിനാലാണ് കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിച്ചത്. സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെയാണ് മണര്‍കാട് പള്ളി പെരുന്നാള്‍. ഈ ദിവസങ്ങളത്രയും ഇവിടെ ജനത്തിരക്കായിരിക്കുമെന്നും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നുമാണ് ആവശ്യം.
മണര്‍കാട് പള്ളിക്ക് സമീപത്തുള്ള സ്‌കൂളിലാണ് പുതുപ്പള്ളിയിലെ നാലു പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്ളതെന്നും അപേക്ഷയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
Keywords: Puthuppally, Election, Congress, Bypoll
COMMENTS