Complaint to president against Kerala speaker
ന്യൂഡല്‍ഹി: എ.എന്‍ ഷംസീറിനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് സ്പീക്കര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കിയത്.
ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിലൂടെ ഷംസീര്‍ മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഭരണഘടനാ പദവി വഹിക്കുന്നയാള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് ഇയാളെ സ്പീക്കര്‍ സ്ഥാനത്തു നിന്നും നീക്കി ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
keywords: President, Speaker, Complaint, Oath, violation
COMMENTS