CMRL issue: complaint to vigilance against CM's daughter Veena
കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ആദായനികുതി വകുപ്പിന്റെ ട്രൈബ്യൂണല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്.
വീണയ്ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കമ്പനി പണം നല്‍കിയ മറ്റ് രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിയിലുണ്ട്. ഗവര്‍ണര്‍ക്കും സി.ബി.ഐക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുമുണ്ട്.
ഇതുവരെ പുറത്തു വന്ന തരത്തിലുള്ള ആരോപണങ്ങളല്ല ഇതെന്നും മറിച്ച് വസ്തുതയാണെന്നും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് വീണ മാസപ്പടി വാങ്ങിയിരിക്കുന്നതെന്നും അതിനാല്‍ ഇത് അധികാരദുര്‍വിനിയോഗമായി പരിഗണിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിയിലുണ്ട്.
Keywords: CMRL, CM, Veena, Vigilance, Governor, CBI
COMMENTS