Nedupuzha CI TG Dilip Kumar has implicated Crime Branch sub inspector TR Amod in the fake case. The report of the state intelligence and the district
സ്വന്തം ലേഖകന്‍
തൃശൂര്‍: പൊതു സ്ഥലത്തു മദ്യപിച്ചെന്നു പറഞ്ഞ് എസ് ഐയെ സി ഐ കള്ളക്കേസില്‍ കുടുക്കുകയെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട്.
ക്രൈം ബ്രാഞ്ച് എസ് ഐ ടി ആര്‍ ആമോദിനെയാണ് നെടുപുഴ സി ഐ ടിജി ദിലീപ് കുമാര്‍ കേസില്‍ കുടുക്കിയത്.
ഇക്കഴിഞ്ഞ ജൂലായ് 31ന് തൃശൂരിനടുത്ത് വടൂക്കരയില്‍ വച്ചാണ് സിറ്റി ക്രൈം ബ്രാഞ്ച് എസ് ഐ ആമോദ് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനു പോകുന്ന വഴിയില്‍ വച്ചു പിടിയിലായത്.
ഫോണ്‍ വന്നതിനെ തുടര്‍ന്ന് വാഹനം നിറുത്തി സംസാരിക്കുകയായിരുന്ന ആമോദിനെ അതുവഴി വന്ന സി ഐ പിടികൂടുകയായിരുന്നു.
മദ്യപിക്കാനാണോ എത്തിയതെന്നു ചോദിച്ചുകൊണ്ട് സി ഐ തട്ടിക്കയറിയെന്നാണ് പരാതി. പിന്നീട് അടുത്തുള്ള മരക്കമ്പനിയില്‍ നിന്നു പാതി കാലിയായ മദ്യക്കുപ്പി എടുത്തുകൊണ്ടുവന്ന് അതു താന്‍ കുടിച്ചതാണെന്ന് സി ഐ കള്ളക്കേസുണ്ടാക്കുകയായിരുന്നുവെന്ന് ആമോദ് പരാതിപ്പെടുന്നു.
തുടര്‍ന്ന് ആമോദിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മദ്യാംശമില്ലെന്നു തെളിഞ്ഞു.
ഇതിനു ശേഷവും പൊതു സ്ഥലത്തു മദ്യപിച്ചതിനു സി ഐ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് ആമോദ് സസ്‌പെന്‍ഷനിലുമായി.
ഇതിനു പിന്നാലെ ആമോദിന്റെ കുടുംബം തൃശൂര്‍ റേഞ്ച് ഡി ഐ ജി അജിതാ ബീഗത്തിനു പരാതി നല്കി.
തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കള്ളക്കേസാണെന്നു തെളിഞ്ഞിരിക്കുന്നത്. സി ഐക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആമോദ് ഫോണ്‍ ചെയ്തു നില്ക്കുകയായിരുന്നുവെന്ന് സി ഐക്കൊപ്പമുണ്ടായിരുന്നു ഉദ്യോഗസ്ഥനും മൊഴി നല്കിയിരുന്നു.
COMMENTS