Chandrayaan -3 mission
ബംഗളൂരു; ചന്ദ്രയാന്‍ 3 യുടെ സോഫ്റ്റ് ലാന്‍ഡിങ് നേരത്തെ തീരുമാനിച്ചതുപോലെ ഇന്ന് വൈകുന്നേരം തന്നെ 5.45 ന് തുടങ്ങും. അതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. 5.44 ന് ഓട്ടോമാറ്റിക് ലാന്‍ഡിങ് സീക്വന്‍സ് ആരംഭിക്കും. ലാന്‍ഡര്‍ 6.04 ന് ചന്ദ്രനിലിറങ്ങും.
ചന്ദ്രോപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ ആരംഭിക്കുന്നത്. 25 ന് ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. അതേസമയം എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാല്‍ ലാന്‍ഡിങ് ഈ മാസം 27 ലേക്ക് മാറ്റുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.
Keywords: India, ISRO, Chandrayaan -3, Soft landing
COMMENTS