Chandrayaan - 3 leaves earth's orbit
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ -3 പേടകം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണം വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രനിലേക്ക് കുതിച്ചു. പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും ഇതോടെ നിര്‍ണായകഘട്ടം പൂര്‍ത്തിയാക്കിയതായും ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇനി വരുന്ന അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെ സ്വാധീനത്തിലല്ലാതെ പേടകം സഞ്ചരിക്കും. തുടര്‍ന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 22 ദിവസം കൊണ്ട് പേടകം ചന്ദ്രനിലെത്തും. ഈ മാസം 23 ന് വൈകുന്നേരം 5.47 ന് പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Chandrayaan - 3, Earth's orbit, Moon, ISRO
COMMENTS