തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവേ മഴകുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനൊരു താത്ക്കാലിക ആശ്വാസം പോലെ അടുത്ത 5 ദിവസം നേരിയ ഒറ്റപ്പെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവേ മഴകുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനൊരു താത്ക്കാലിക ആശ്വാസം പോലെ അടുത്ത 5 ദിവസം നേരിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു.
അടുത്ത 2-3 ദിവസത്തിനുള്ളില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ - വടക്കന്‍ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Keywords: Isolated Rain, Kerala
COMMENTS