Case against Suraj Venjaramood
കൊച്ചി: അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 യോടെയാണ് സംഭവം.
പാലാരിവട്ടം പൈപ്പ്‌ലൈന്‍ റോഡിന് സമീപത്തുവച്ച് സുരാജ് ഓടിച്ചിരുന്ന കാര്‍ മലപ്പുറം സ്വദേശി ശരത് ഓടിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടനെതിരെ കേസെടുക്കാന്‍ തീരുമാനമായത്. സുരാജിനെതിരെ ലൈസന്‍സ് സസ്‌പെന്‍ഷന്‍, ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കല്‍ തുടങ്ങിയ നടപടികളെടുക്കാനാണ് സാധ്യത.
Keywords: Suraj Venjaramood, Case, Accident
COMMENTS