കോട്ടയം: ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി സംസാരിച്ച് ജോലി നഷ്ടമായ സതിയമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്ത...
കോട്ടയം: ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി സംസാരിച്ച് ജോലി നഷ്ടമായ സതിയമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിലാണ് വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. 13 വര്‍ഷമായി വെറ്റിനറി സെന്ററില്‍ സ്വീപ്പറായിരുന്ന സതിയമ്മ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്റിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യത.
രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോള്‍ നല്‍കിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. പുതുപ്പള്ളി വെറ്റിനറി സെന്ററില്‍ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ജിജി മോളുടെ പരാതിയില്‍ പറയുന്നത്.
COMMENTS