Case against N.S.S namajapa ghoshayathra
തിരുവനന്തപുരം: സ്പീക്കറുടെ മിത്ത് പരാമര്‍ശത്തെ തുടര്‍ന്ന് എന്‍.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജാഥയ്ക്ക് ഗൂഢലക്ഷ്യമില്ലെന്നു കാട്ടി നടപടി സ്വീകരിക്കാനാണ് നീക്കം. നിയമോപദേശത്തിനുശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എന്‍.എസ്.എസിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നാണ് സൂചന. സംഘം ചേരല്‍, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് അടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരെ എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ നിയമവശങ്ങള്‍ നോക്കിയശേഷം മാത്രമേ പൊലീസിന് കേസില്‍ നിന്ന് പിന്നോക്കം പോകാന്‍ സാധിക്കുകയുള്ളൂ.
Keywords: NSS, Government, Case, Police, High court
COMMENTS