Case against Kannada actor Upendra
ബംഗളൂരു: ഓണ്‍ലൈന്‍ ലൈവില്‍ ദളിത് വിരുദ്ധത പറഞ്ഞ കന്നഡ നടന്‍ ഉപേന്ദ്രയ്‌ക്കെതിരെ കേസ്. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസ്. ലൈവില്‍ ദളിത് വിരുദ്ധ സംഭാഷണം നടത്തിയ നടനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബംഗളൂരുവിലും രാമനഗരയിലും കോലാറിലും ദളിത് സംഘടനാപ്രവര്‍ത്തകര്‍ നടന്റെ കോലം കത്തിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉപേന്ദ്ര മാപ്പു പറയുകയും വിവാദ വീഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
എന്നിരുന്നാലും പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് ചുമത്തി രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Upendra, Kannada actor, Case, Police
COMMENTS