ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ഇഡി. ചെന്നൈയില്‍ നിന്നുള്ള ഇ...
ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ഇഡി. ചെന്നൈയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍വെച്ച് അശോകിനെ കസ്റ്റഡിയില്‍ എടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാര്‍ത്തകുറിപ്പ് ഇറക്കി.
അശോക് കുമാറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം. നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ജൂണ്‍ 16,21,29, ഓഗസ്റ്റ് 15 തീയതികളില്‍ അശോക് കുമാറിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിട്ടില്ല. നിസ്സാരമായ ഒഴികഴിവുകള്‍ ചൂണ്ടിക്കാട്ടി ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Keywords: ED ,Senthil Balaji's brother, Not arrested
COMMENTS