അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയില്‍ ലഭ്യമായ എസ്യുവികളുടെ വില ഉയര്‍ത്തി. ജീപ്പ് കോംപസിന് 43,000 രൂപ വരെയാണ് വിലവര്‍ദ്ധനവ്. സ്പോര്‍...
അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയില്‍ ലഭ്യമായ എസ്യുവികളുടെ വില ഉയര്‍ത്തി. ജീപ്പ് കോംപസിന് 43,000 രൂപ വരെയാണ് വിലവര്‍ദ്ധനവ്. സ്പോര്‍ട് എംടി വേരിയന്റിന് 29,000 രൂപയുടെ വിലവര്‍ദ്ധനവ് ഉണ്ടാകും. മറുവശത്ത്, ലിമിറ്റഡ് എംടി, മോഡല്‍ എസ് എംടി എന്നിവയ്ക്ക് 35,000 രൂപയും 38,000 രൂപയും വില വര്‍ദ്ധനവും വരും.
കൂടാതെ, ലിമിറ്റഡ് എടി, മോഡല്‍ എസ് എടി വേരിയന്റുകള്‍ക്ക് യഥാക്രമം 40,000 രൂപയും 43,000 രൂപയും വര്‍ധിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ വേരിയന്റില്‍ മാത്രമാണ് ജീപ്പ് കോംപസ് വാഗ്ദാനം ചെയ്യുന്നത്. 172പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് ഡീസല്‍ എഞ്ചിന് കരുത്തേകുന്നത്. വേരിയന്റിന്റെ ടോര്‍ക്ക് 350 എന്‍എം ആണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഞ്ചിന് ലഭിക്കുന്നത്.
മാനുവല്‍ പതിപ്പുകളിലേക്ക് വരുമ്പോള്‍, എഞ്ചിന് 6-സ്പീഡ് മാനുവല്‍ യൂണിറ്റ് ലഭിക്കുന്നു. 57,000 രൂപ വരെ വിലവര്‍ദ്ധന ലഭിക്കുന്ന ജീപ്പ് മെറിഡിയനിലാണ് ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധന. ലിമിറ്റഡ് (ഒ) എംടി പതിപ്പിന് 45,000 രൂപയുടെ ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനവ് ഉണ്ടാകും. മെറിഡിയന്‍ ലിമിറ്റഡ് (ഒ) എടി വേരിയന്റിലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ്. വേരിയന്റിന് 57,000 രൂപയുടെ വിലവര്‍ദ്ധനവ് വരും.
Keywords: Jeep, Suv, Prize Hike
COMMENTS