തിരുവനന്തപുരം : കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ...
തിരുവനന്തപുരം : കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം നെല്ലിമൂട്ടില്‍ തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ വല്‍സലമാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്തായിരുന്നു സംഭവം സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. ബന്ധു വീട്ടിലേക്ക് പോയ സാമിനെ ബന്ധുക്കള്‍ കമ്പിപ്പാരകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അഞ്ച് പേര്‍ ചേര്‍ന്നാണ് അക്രമിച്ചതെന്ന് സാമിനൊപ്പം ഉണ്ടായിരുന്ന ശ്രീജിത്ത് പറഞ്ഞിരുന്നു. നേരത്തെയും കുടുംബങ്ങളുമായി സംഘര്‍ഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Keywords: Congress leader, Death, Thiruvananthapuram
COMMENTS