കൊച്ചി: മലയാളത്തിലെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരോടെ വിടനല്‍കി സാംസ്‌കാരിക കേരളം. സിദ്ദീഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ...
കൊച്ചി: മലയാളത്തിലെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരോടെ വിടനല്‍കി സാംസ്‌കാരിക കേരളം. സിദ്ദീഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി.
തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്നലെ സംവിധായകന്‍.ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.
Keywords: Siddique director, Funeral
COMMENTS