കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിയോട് ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തി...
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിയോട് ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആര്‍ടിസി നിലനില്‍ക്കുന്നതെന്നും പറഞ്ഞു. ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞു. അതേസമയം, 130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാലെ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കൂവെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
Keywords: Ksrtc, Salary, Court
COMMENTS