കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍.ഡി.ഒ വ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍.ഡി.ഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ വി. റസ്സല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി. ബിനു, കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എന്‍.സി.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ രാജന്‍ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
സി.പി എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് നേതാക്കള്‍ക്കും, അണികള്‍ക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തി. തുടര്‍ന്ന് നേതാക്കള്‍ മാത്രം സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിനായി ആര്‍ ഡി ഒ ഓഫീസിലേക്ക് എത്തി.
സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു.
Keywords: Puthupally election, Jaik c Thomas, Nomination
COMMENTS