കൊച്ചി: നിലവിലെ പരിശീലകന്‍ ടിനു യോഹന്നാന് പകരം കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം എം. വെങ്കട്ടരമണയെ ന...
കൊച്ചി: നിലവിലെ പരിശീലകന്‍ ടിനു യോഹന്നാന് പകരം കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം എം. വെങ്കട്ടരമണയെ നിയമിച്ചു. ടിനു യോഹന്നാനെ കെസിഎ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ഡയറക്ടറായും നിയമിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി തമിഴ്‌നാട് ടീമിന്റെ പരിശീലകനായിരുന്ന വെങ്കട്ടരമണയുമായി ഒരു വര്‍ഷം കാലാവധിയുള്ള കരാറിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഒപ്പുവച്ചത്.
ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീം, സിംഗപ്പൂര്‍ ദേശീയ സീനിയര്‍ ടീം, തമിഴ്നാട് പ്രീമിയര്‍ ലീഗ് ടീം ദിണ്ടിഗല്‍ ഡ്രാഗണസ് എന്നിവയുടെ പരിശീലകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിംഗ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Former Indian player , M. Venkataramana , Coach, Kerala, Cricket team
COMMENTS