കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തില്‍ പൊതുവെ സ്വര്‍ണ വില കുറയുന്ന പ്രവണത. 22 ഗ്രാം സ്വര്‍ണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ...
കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തില്‍ പൊതുവെ സ്വര്‍ണ വില കുറയുന്ന പ്രവണത. 22 ഗ്രാം സ്വര്‍ണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പവന് 43720 രൂപയായിരുന്നു വിലയെങ്കില്‍ 80 രൂപ കുറഞ്ഞതോടെ 43640 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. 5455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ഇന്നലത്തെ വില 5465 ആയിരുന്നു. ആഘോഷ വേളകളില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയലെ ഇടിവ് വലിയ അനുഗ്രഹമാണ്. കൊച്ചിയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു ശനിയാഴ്ചയാണ് സ്വര്‍ണം 43720 എന്ന നിരക്കിലേക്ക് എത്തിയത്. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമായിരുന്നു ശനിയാഴ്ചത്തെ വര്‍ധനവ്. ഇന്ന് വീണ്ടും ഇതേ നിരക്കില്‍ വില കുറഞ്ഞതോടെ ഒരു മാസത്തിനിടയിലെ താഴ്ന്ന നിരക്കിലേക്ക് വീണ്ടും സ്വര്‍ണവിലയെത്തി.
ആഗസ്ത് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓഗസ്റ്റ് 11 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,455 രൂപയും പവന് 43,640 രൂപയുമാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ നിരക്കിലേക്കാണ് ഇന്നത്തെ 80 രൂപ ഇടിവോടെ സ്വര്‍ണ വില വീണ്ടും എത്തിയിരിക്കുന്നത്.
COMMENTS