കവരത്തി: ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നു. അബ്കാരി നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം ...
കവരത്തി: ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നു. അബ്കാരി നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം.
അഡീഷണല്‍ ജില്ലാ കലക്ടര്‍ ഡോ. ആര്‍. ഗിരിശങ്കര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ എക്‌സൈസ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍, എക്‌സൈസ് വകുപ്പ് സ്ഥാപിക്കല്‍, മദ്യത്തിന്റെ നിര്‍മ്മാണം, സംഭരണം, വില്‍പന എന്നിവയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മായം കലര്‍ന്ന മദ്യം വില്‍ക്കുന്നതിനുള്ള പിഴ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ നിയമങ്ങള്‍ കരട് ബില്ലില്‍ പ്രതിപാദിക്കുന്നു.
ആളൊഴിഞ്ഞ പ്രദേശമായ അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാത്രം മദ്യം വിളമ്പുകയാണ് ലക്ഷ്യം. ബില്‍ നിലവില്‍ വന്നാല്‍ 1979ലെ നിലവിലുള്ള മദ്യനിരോധന നിയമം റദ്ദാക്കും.
Keywords: Lakshadweep, Liquor Ban,
COMMENTS