വാഹനപ്രേമികള്‍ക്ക് എന്നും ഹരമാകുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. ഉടനില്ല കേട്ടോ. ഈ വാഹനം നിരത്തിലിറങ്ങാന്‍ ഇനിയും ...
വാഹനപ്രേമികള്‍ക്ക് എന്നും ഹരമാകുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. ഉടനില്ല കേട്ടോ. ഈ വാഹനം നിരത്തിലിറങ്ങാന്‍ ഇനിയും നാലു വര്‍ഷംകൂടി കാത്തിരിക്കണം.
ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക. ഇഎംഎ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന നാലു വാഹനങ്ങളിലൊന്നായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് എന്നിവയായിരിക്കും ഇതേ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും കുഞ്ഞന്‍ ഡിഫന്‍ഡറിനുണ്ടാവുക.
സ്‌കോഡ കുഷാക്കിന്റെ വലിപ്പമായിരിക്കും ചെറു ഡിഫന്‍ഡറിനുണ്ടാവുക എന്നാണ് വിവരം. ഡിഫന്‍ഡര്‍ സ്പോര്‍ട് എന്നായിരിക്കും ഈ വാഹനത്തിന് പേരു നല്‍കുകയെന്നും സൂചനയുണ്ട്. നിലവിലെ ഡിഫന്‍ഡറിന് പകരക്കാരനായല്ല ലാന്‍ഡ് റോവര്‍ ചെറു പതിപ്പ് പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2026ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എംഎല്‍എ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുക. വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ്, ഐസിഇ വാഹനങ്ങളും നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമാണിത്. അതുകൊണ്ടുതന്നെ ഡിഫെന്‍ഡറിന്റെ പൂര്‍ണ രൂപത്തിലുള്ള വൈദ്യുത മോഡല്‍ 2026ല്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
Keywords: landrover, Mini Vehicle
COMMENTS