ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ എത്തി. ഷാറൂഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ താരങ്ങളാണ് ട്രെയിലര്‍ ഒൗദ്യേ...
ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ എത്തി. ഷാറൂഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ താരങ്ങളാണ് ട്രെയിലര്‍ ഒൗദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ഏഴുമണിക്കൂര്‍ പിന്നിടുമ്പോള്‍ അത് നാല്പത് ലക്ഷത്തോളം ആളുകളിലേക്ക് എത്തിയിട്ടുണ്ട്.
ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു.
താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. ചിത്രം ഓഗസ്റ്റില്‍ തിയറ്റുകളിലെത്തും.
Keywords: King Of Kotha, Dulquer Salman, Movie
COMMENTS