കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉപ തെരഞ്ഞെടുപ്പ് പ്രഖ്...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും ചാണ്ടി ഉമ്മന്‍.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയമായ തെരഞ്ഞെടുപ്പാണിത്.
വികസനം ഉള്‍പ്പെടെ ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടി ജീവിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണ്. വിജയിക്കുക എന്നത് തന്റെ കടമയെന്നും ചാണ്ടി ഉമ്മന്‍.
Keywords: Oommen Chandy, Chandy Oommen, Puthupally, Election


COMMENTS