തിരുവനന്തപുരം: സപ്ലൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഈ...
തിരുവനന്തപുരം: സപ്ലൈക്കോയില്‍ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഈ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സപ്ലൈകോയില്‍ പോയി പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത വിഡി സതീശന്‍ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ പോകാമെന്ന് പറഞ്ഞു.
അതേസമയം, രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍. തക്കാളിക്ക് ഡല്‍ഹിയില്‍ 300 രൂപയാണ് വില. കേരളത്തില്‍ ഇതിന്റെ പകുതി മാത്രമാണ് വിലയെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റമെന്ന ആരോപണം പൂര്‍ണമായി നിഷേധിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
Keywords: G.R Anil, Minister, V.D Satheesan
COMMENTS