തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായന പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മൂന്നുവര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടിയാ...
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായന പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മൂന്നുവര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടിയായി 1.75 കോടി രൂപ നല്‍കിയെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി സ്വപ്‌ന സുരേഷ്.
അഴിമതിക്ക് മുന്‍ഗണന കൊടുക്കുമ്പോള്‍ സത്യസന്ധത തിന്മയായി മാറുമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുടുംബം മുഴുവന്‍ പങ്കാളികള്‍ ആണന്നും കളി കാത്തിരുന്നു കാണാം എന്നാണ് സ്വപ്‌നയുടെ പോസ്റ്റില്‍ പറയുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് വീണ വിജയനുമായി ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ സിഎംആര്‍എല്‍ സേവനം ഒന്നും ലഭിക്കാതിരുന്നിട്ടും മാസപ്പടി ലഭിച്ചിരുന്നു എന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മാസപ്പടിയായി ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കിയത് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ എന്ന പേരിലും വായ്പയായിട്ടുമാണെന്ന് മാസപ്പടി ഡയറി. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയ മാസപ്പടി ഡയറിയില്‍ പല പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മാസപ്പടി പറ്റിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ മിനറല്‍സ് കമ്പനിയിലും മാനേജിംഗ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ല്‍ നടത്തിയ റെയ്ഡിലാണു മാസപ്പടി ഡയറി കണ്ടെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുന്‍കൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍..
സ്വപ്‌ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്‌ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവന്‍ കൊള്ളയടിക്കാന്‍ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണ്.! അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.
Keywords: Swpna suresh, Veena Vijayan, Pinarayi Vijayan
COMMENTS