തിരുവനന്തപുരം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്...
തിരുവനന്തപുരം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ട്. ഈ സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നതെന്നും സതീശന്‍.
സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപ തെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
Keywords: Puthupally, Election
COMMENTS