കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വീണയെ ന്യായീകരിച്ച് ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയ...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വീണയെ ന്യായീകരിച്ച് ഇ.പി ജയരാജന്‍.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമെന്നും ഒരു കണ്‍സള്‍ട്ടന്‍സി നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ഇ.പി ജയരാജന്‍.
ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെയും, കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.
എത്രയോ ദേശീയ നേതാക്കള്‍ക്കും, അവരുടെ മക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും മറ്റും കണ്‍സള്‍ട്ടന്‍സി സ്ഥാപനമുണ്ട്. ദുരുദ്ദേശപരമായ പ്രചരണമാണിതെല്ലാം.
പണം കൊടുത്തവര്‍ക്കും, വാങ്ങിയവര്‍ക്കും പരാതിയില്ല. വാങ്ങിയ പണത്തിന് ടാക്‌സ് നല്‍കിയതാണ്. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങളും പിന്‍മാറണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. കൊച്ചിയയിലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് പരാതി.
COMMENTS