ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തമിഴിലെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ മാമന്നന്‍...
ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തമിഴിലെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ മാമന്നന്‍ ഒ.ടി.ടിയിലും ഒന്നാമതെത്തി.
മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തിയപ്പോള്‍, മാമന്നന്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണത്തിന് അര്‍ഹമായിരുന്നു. കൂടാതെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാ പാത്രത്തിന് തമിഴില്‍ മികച്ച അഭിനന്ദനവും ലഭിച്ചിരുന്നു. വില്ലന്‍ ഹീറോ ആകുന്ന കാഴ്ചയായിരുന്നു തമിഴില്‍ മാമന്നനെ കാത്തിരുന്നത്.
COMMENTS