തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍...
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പത്യേക സമുദായത്തിലുള്ളയാളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. സ്പീക്കറുടേത് ചങ്കില്‍ തറയ്ക്കുന്ന പ്രസ്താവനയാണ്. ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ വിട്ടുവീഴ്ചയില്ല.
എന്‍ എസ് എസ് ഇക്കാര്യത്തില്‍ ബി ജെ പിക്കും ആര്‍ എസ് എസ്സിനും ഒപ്പമാണ്. എ.കെ ബാലന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി.
Keywords: Kerala,Sukumaran Nair, A.N Shamzeer

							    
							    
							    
							    
COMMENTS