ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണം തടയുന്നതിനും സ്വത്തു നശിപ്പിക്കുന്നതിനുമെതിരെ എന്‍ കെ പ്രേമചന്ദ...
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണം തടയുന്നതിനും സ്വത്തു നശിപ്പിക്കുന്നതിനുമെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. അഭിഭാഷകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള അഡ്വക്കറ്റ്‌സ് സംരക്ഷണ ബില്ലും അവതരിപ്പിച്ചു.
സര്‍ക്കാരുകള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതായി ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ നിയമിക്കുക, ചികിത്സച്ചെലവ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കുക എന്നീ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നതാണ് ബില്‍.
Keywords: Journalists, Media houses, Lawyers , Protection, Private Bill, Lok Sabha, N.k Premachandran
COMMENTS