ന്യൂഡല്‍ഹി: വനിത എംപിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. സ്മൃതി ഇറാനിക്കും വന...
ന്യൂഡല്‍ഹി: വനിത എംപിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. സ്മൃതി ഇറാനിക്കും വനിത എംപിമാര്‍ക്കും നേരെയാണ് ഫ്‌ളയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെയും ആരോപിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ബിജെപി വനിത എംപിമാര്‍ രാഹുലിനെതിരെ പരാതി നല്‍കി.
അതേസമയം, രാഹുല്‍ ഫ്‌ളയിങ് കിസ് നല്‍കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി എം.പി ഹേമമാലിനി പറഞ്ഞത്, രാഹുലിനെതിരായ ആരോപണം കെട്ടി ചമച്ചതിന് തെളിവെന്നും കോൺഗ്രസ് നേതൃത്വം വാദിക്കുന്നു.
മണിപ്പൂർ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു.
Keywords: Rahul Gandhi, Smrithi Irani, Flying Kiss
COMMENTS