തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. സുപ്രീം കോ...

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍.
വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നിര്‍ദ്ദേശിച്ചു. സ്പീക്കര്‍ ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിന്റെ പരാതിയില്‍ പറയുന്നു.
കേരളത്തില്‍ ഇനിയും കെട്ടടങ്ങാതെ നില്‍ക്കുന്ന വിവാദത്തില്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസും ബിജെപിയും യു.ഡിഎഫുമടക്കം നിലപാട് എടുത്തിട്ടും മാപ്പ് പറയില്ലെന്ന വാശിയിലാണ് ഷംസീര്‍. അങ്ങനെയിരിക്കെയാണ് സംഭവത്തില്‍ രാഷ്ട്രപതി നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.
COMMENTS