കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ ദിയോസ്‌കോറസ്.
ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാന്‍ മാര്‍ ദിയോസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്‌ക്കേണ്ടെതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ആണോ എന്ന വിഷയം സംബന്ധിച്ച് 50 വര്‍ഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയൂ എന്നും ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞു.
Keywords: 'Chandi Oommen, and Jayk C Thomas, church, Puthupally election'
COMMENTS