ഇടിയുടെ പൂരവുമായി ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകാരായെത്തുന്ന 'ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍ എത്തി. ഫാമിലി ആക്ഷന...
ഇടിയുടെ പൂരവുമായി ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകാരായെത്തുന്ന 'ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍ എത്തി. ഫാമിലി ആക്ഷന്‍ ചിത്രമായ 'ആര്‍ഡിഎക്‌സ് ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.
ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്‌റ്റൈലും ഒത്തുചേര്‍ന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.
നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍മ്പറിവാണ് 'ആര്‍ഡിഎക്‌സിടന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് 'ആര്‍ഡിഎക്‌സ്' ('റോബര്‍ട്ട് ഡോണി സേവ്യര്‍') നിര്‍മിക്കുന്നത്. മനു മന്‍ജിത്താണ് ചിത്രത്തിന്റെ ഗാനരചന.
Keywords: RDX, Movie
COMMENTS