കൊച്ചി: ഇന്നലെ രാത്രി വിടപറഞ്ഞ സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിനിമാ...
കൊച്ചി: ഇന്നലെ രാത്രി വിടപറഞ്ഞ സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, തിരക്കഥാ രചനയിലും സംവിധാനത്തിലും ഒപ്പമുണ്ടായിരുന്ന ലാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
അതേസമയം, സിദ്ദിക്കിന്റെ ഖബറടക്കം ഇന്ന് 6.00 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.
ഇന്ന് രാവിലെ 9.00 മണി മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
നാടക സംഘങ്ങളിലൂടെയാണ് സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ തിളങ്ങി. സിദ്ദിഖ് - ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളായത്. നാടോടിക്കാറ്റ്, അയാള്‍ കഥയെഴുതുകയാണ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ കഥകളും ഈ കോംബോയുടേതായിരുന്നു.
തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹം ചില സിനിമകളില്‍ നടനായും എത്തിയിരുന്നു. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.
Keywords: Siddique, Funeral Today
COMMENTS